മുസാഫിറില്‍ മംമ്ത


റഹ്മാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ മുസാഫിറില്‍ മംമ്ത നായികയാകുന്നു. ഡിസംബര്‍ 23നു ദുബായില്‍ ഷൂട്ടിങ് തുടങും. ദുബായ്, ലണ്ടന്‍, സൈപ്രസ് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. എബ്രഹാം ലിങ്കണ്‍ എന്ന ചിത്രത്തിനുശേഷം പ്രമോദ്-പപ്പന്‍-റഹ്മാന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മുസാഫിര്‍.

ഇന്‍ഡീഷ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ സുനീര്‍ഹംസ നിര്‍മ്മിക്കുന്ന ബിഗ്ബജറ്റ് ചിത്രമായ മുസാഫര്‍ പൂര്‍ണമായും വിദേശരാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്. ഛായാഗ്രഹണം ഷൗക്കത്തു ലെന്‍സ്മാന്‍ നിര്‍വഹിക്കുന്നു. സംഗീതത്തിനും ആക്ഷനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്.
Related Posts Plugin for WordPress, Blogger...