Showing posts with label video. Show all posts
Showing posts with label video. Show all posts

മേക്കിങ് ഒഫ് ദ് മുസാഫിര്‍

മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുമായാണ് റഹ്മാന്‍ നായകനായ മുസാഫിര്‍ എന്ന ബിഗ് ബജറ്റ ചിത്രം വരുന്നത്. ദുബായിലെ അതിസുന്ദരമായ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ മംമ്തയാണ് റഹ്മാന്റെ നായിക. ബാല, ശോഭന, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, പി. ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രമോദ് പപ്പനാണ് സംവിധായകര്‍. ഇന്‍ഡിഷ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുനീര്‍ ഹംസ നിര്‍മിക്കുന്ന ഈ ചിത്രം ലണ്ടന്‍, സൈപ്രസ് തുടങ്ങിയ ലൊക്കേഷനുകളിലും ഷൂട്ട ചെയ്യുന്നുണ്ട്.
ദുബായിലെ ഷൂട്ടിങ് വിശേഷങ്ങളാണ് 'മേക്കിങ് ഒാഫ് ദ് മുസാഫിര്‍' എന്ന ഈ വീഡിയോയിലുള്ളത്.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദുബായിലെ ലെന്‍സ്മാന്‍ പൊഡ്രക്ഷന്‍സിന്റെ ഉടമ ഷൌക്കത്ത് ലെന്‍സ്മാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗാനരചന - സുനീര്‍ ഹംസ, സംഗീതം - എം.ജി. രാധാകൃഷ്ണന്‍, ഒൌസേപ്പച്ചന്‍, ബാലഭാസ്കര്‍, ഷഹ്ബാസ് അമന്‍. സംഘട്ടനം - മാഫിയാ ശശി.


Related Posts Plugin for WordPress, Blogger...