മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത കാഴ്ചകളുമായാണ് റഹ്മാന്‍ നായകനായ മുസാഫിര്‍ എന്ന ബിഗ് ബജറ്റ ചിത്രം വരുന്നത്. ദുബായിലെ അതിസുന്ദരമായ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ മംമ്തയാണ് റഹ്മാന്റെ നായിക. ബാല, ശോഭന, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, പി. ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രമോദ് പപ്പനാണ് സംവിധായകര്‍. ഇന്‍ഡിഷ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുനീര്‍ ഹംസ നിര്‍മിക്കുന്ന ഈ ചിത്രം ലണ്ടന്‍, സൈപ്രസ് തുടങ്ങിയ ലൊക്കേഷനുകളിലും ഷൂട്ട ചെയ്യുന്നുണ്ട്.
ദുബായിലെ ഷൂട്ടിങ് വിശേഷങ്ങളാണ് 'മേക്കിങ് ഒാഫ് ദ് മുസാഫിര്‍' എന്ന ഈ വീഡിയോയിലുള്ളത്.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദുബായിലെ ലെന്‍സ്മാന്‍ പൊഡ്രക്ഷന്‍സിന്റെ ഉടമ ഷൌക്കത്ത് ലെന്‍സ്മാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗാനരചന - സുനീര്‍ ഹംസ, സംഗീതം - എം.ജി. രാധാകൃഷ്ണന്‍, ഒൌസേപ്പച്ചന്‍, ബാലഭാസ്കര്‍, ഷഹ്ബാസ് അമന്‍. സംഘട്ടനം - മാഫിയാ ശശി.