musafir london diary - part 2

താടി നല്‍കിയ രൂപമാറ്റം

ഭാര്യാസഹോദരന്‍ സദത്തിനൊപ്പമാണ് റഹ്മാന്‍ വന്നത്. വര്‍ഷങ്ങളായി ലണ്ടനിലുള്ള സദത്താണ് ഹീത്രൂ വിമാനത്താളവത്തില്‍ കാറുമായി ചെന്ന് റഹ്മാനെ സ്വീകരിച്ചത്. അധികം സമയം വിശ്രമത്തിനു നല്‍കാതെ സദത്തിന്റെ വീട്ടില്‍ നിന്നു റഹ്മാന്‍ നേരെ ലൊക്കേഷനിലേക്കെത്തി. 

എ.ആര്‍. റഹ്മാന്റെ ലണ്ടനിലെ വീട്ടിലാണ് ഇനിയുള്ള ദിവസങ്ങളില്‍ റഹ്മാന്‍ താമസിക്കുന്നത്. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായി എ.ആര്‍. റഹ്മാന്‍ ലണ്ടനിലെത്തുമ്പോള്‍ മാത്രം താമസിക്കുന്ന വീടാണിത്. ലണ്ടനില്‍ ഏറെ പ്രശസ്തനാണ് എ.ആര്‍. റഹ്മാന്‍. ബോളിവുഡ് സിനിമകള്‍ക്കും അതിലെ റഹ്മാന്റെ ഗാനങ്ങള്‍ക്കും നല്ല മാര്‍ക്കാറ്റാണിവിടെ. സിംഫണി അവതിരിപ്പിക്കുകയൊക്കെ ചെയ്തതോടെ എ.ആറിനെ അറിയാത്തവരായി ആരുമില്ലെന്നുതന്നെ പറയാം. 

നടന്‍ റഹ്മാന്‍ ലണ്ടനിലെത്തിയെന്നറിഞ്ഞപ്പോള്‍ തന്നെ ബിബിസി റേഡിയോയില്‍ നിന്നു കോള്‍ വന്നു. ലണ്ടന്‍കാരനായ ബിബിസിയുടെ പ്രൊഡ്യൂസര്‍. എ.ആര്‍. റഹ്മാനെ ഒരിക്കല്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്.. ബന്ധുവായ നടന്‍ റഹ്മാനെ കുറിച്ച് എ.ആര്‍. റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. ബിബിസിക്കു വേണ്ടി ഒരു അഭിമുഖം വേണം. ലണ്ടനില്‍ നിന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസം  ബിബിസി സായിപ്പ് അപ്പോള്‍ തന്നെ റഹ്മാനില്‍ നിന്നു അഭിമുഖത്തിനായി വാങ്ങി. 

മുസാഫിറിലെ റഹ്മാന്റെ കഥാപാത്രവും സംഗീതത്തെ ഏറെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്. ഒരു സിംഫണി അവതരിപ്പിക്കുന്നതു സ്വപ്നം കണ്ടു നടക്കുന്ന ഒരു യുവാവ്. വ്യവസായ പ്രമുഖയായ അനു എന്ന പെണ്‍കുട്ടിയുമായുള്ള അടുപ്പം തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ഉപയോഗിക്കാനുള്ള ശ്രമമാണ് ഹുമയൂണ്‍ നടത്തുന്നത്. 

പിക്കാഡ്ലി സര്‍ക്കസ് സ്ട്രീറ്റില്‍ വച്ചാണ് റഹ്മാന്റെ ലണ്ടനിലെ ആദ്യ ഷ്ോടുകള്‍ പ്രമോദ് പപ്പന്‍ പകര്‍ത്തിയത്. പുതിയൊരു രൂപത്തിലാണ് റഹ്മാന്‍ ലണ്ടനിലെത്തിയത്.. വൃത്തിയായി അലങ്കരിച്ച താടിയും മീശയും. ഹെയര്‍സ്റ്റൈലിനുമുണ്ട് പുതിയൊരു ശൈലി. ഒരു അറബി രാജകുമാരന്റെ പകിട്ട്. 

മുസാഫിറിലെ ഹുമയൂണ്‍ എന്ന കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്കിലുള്ള ചില സീനുകള്‍ക്കു വേണ്ടി പ്രമോദ് പപ്പന്റെ ആവശ്യപ്രകാരം റഹ്മാന്‍ രൂപമാറ്റം വരുത്തിയതാണ്. ആദ്യ രണ്ടു ദിവസം ഈ സീനുകള്‍ എടുത്തശേഷം താടിവടിച്ച് യഥാര്‍ഥ രൂപത്തിലേക്ക് വരണം. 

ഇനി ഗാനരംഗങ്ങളാണ് പകര്‍ത്താനുള്ളത്. ശരിക്കും ഒരു മ്യൂസിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന സിനിമയാണ് മുസാഫിര്‍. ആക്ഷനൊപ്പം റൊമാന്‍സിനും സംഗീതത്തിനം ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗാനങ്ങളുണ്ട്. എം.ജി. രാധാകൃഷ്ണന്‍, ഒൌസേപ്പച്ചന്‍, ഷഹ്ബാസ് അമന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ അഞ്ചു ഗാനങ്ങളും ഒരുക്കുന്നത്. സിനിമയുടെ നിര്‍മാതാവു കൂടിയായ സുനീര്‍ ഹംസയാണ് ഗാനരചയിതാവ്. 

''കൈവള തട്ടല്ലേ, കരിമിഴി പൂട്ടല്ലേ, 
താരം നിന്റെ നിഴല്‍ വരച്ചോട്ടെ''  എന്നു തുടങ്ങുന്ന ഒസേപ്പച്ചന്‍ ഈണം നല്‍കിയ സുന്ദരഗാനമാണ് ചിത്രത്തിലെ ലൈംലൈറ്റ്. പെട്ടെന്നു ഹിറ്റായേക്കാവുന്ന കാര്‍ത്തിക് ആലപിച്ച ഈ ഗാനം റഹ്മാനും മംമ്തയും ചേര്‍ന്നുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് സംവിധായകര്‍ അവതരിപ്പിക്കുന്നത്. 

മംമ്ത ലൊക്കേഷനിലെത്തിയതോടെ ഈ ഗാനരംഗത്തിന്റെ ചിത്രീകരണം പ്രമോദ് പപ്പന്‍ തുടങ്ങി. ഐഡിയ സ്റ്റൈര്‍ സിങ്ങറിലൂടെ പ്രശസ്തനായ  അബ്ബാസാണ് മുസാഫിറിന്റെ കൊറിയോഗ്രാഫര്‍. 

ന്യൂകാസിലെ വിറ്റ്ലിബേ ബീച്ചില്‍ നിന്നായിരുന്നു പാട്ടിന്റെ ഷോട്ടുകള്‍ പകര്‍ത്തിയത്. മലയാളത്തിലുള്ള ഇമ്പമുള്ള പാട്ട് പശ്ചാത്തലമാക്കി രണ്ടു യുവമിഥുനങ്ങള്‍ നൃത്തം ചവിട്ടുന്നതു കാണാന്‍ വിദേശികളടക്കം കുറെയേറെ കാണികള്‍ തടിച്ചുകൂടി. റഹ്മാനെയും മംമ്തയെയും പരിചയമുള്ള ഇന്ത്യക്കാരായ കാഴ്ചക്കാര്‍ ഇരുവര്‍ക്കുമൊപ്പം ഫോട്ടോയെടുക്കാനും മല്‍സരിച്ചു.

പുതുമയുള്ള ചുവടുകളാണ് അബ്ബാസ് ഗാനരംഗത്തിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്. മികച്ച നര്‍ത്തകരായ റഹ്മാനും മംമ്തയും ആ ചുവടുകള്‍ക്കൊപ്പം പിഴവുകള്‍ കൂടാതെ ചുവടുവച്ചു. ഇരുവരും അവരുടേതായ ആശയങ്ങളും അവതരിപ്പിച്ചു. 

സൌത്ത് ഷീല്‍ഡ് പാര്‍ക്കിലെ ഇലപൊഴിയുന്ന മരങ്ങള്‍ക്കിടയിലായിരുന്നു പിറ്റേന്ന് പ്രമോദ് പപ്പന്‍ പാട്ടിന്റെ ഷൂട്ടിങ് നടത്തിയത്. എപ്പോഴും കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന പൈന്‍, പോസ്ളാര്‍ മരങ്ങളും മഞ്ഞ മരങ്ങളും ഏറെയുണ്ടിവിടെ. 

സൌത്ത് ഷീല്‍ഡ് ബേ, നോര്‍ത്ത് ഷീല്‍ഡ് ലൈറ്റ് ഹൌസ്, ഏഞ്ചല്‍ ഒാഫ് നോര്‍ത്ത്, ടെന്‍ മൌത്ത് ഫെറി തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായി ഗാനരംഗത്തിന്റെ ഷൂട്ടിങ് പ്രമോദ് പപ്പന്‍ പൂര്‍ത്തിയാക്കി. 

ചരിത്രമൊഴുകുന്ന തെംസ് നദിക്കരയിലായിരുന്നു പിറ്റേന്ന് മുസാഫിര്‍ ടീം എത്തിയത്. 

musafir london diary - part one


പ്രണയവിമാനത്തിലേറി
മുസാഫിര്‍ ലണ്ടനില്‍

ലണ്ടന്‍ നഗരം. 
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം; ചരിത്രത്തിന്റെ അക്ഷയഖനി. 
തലയുയര്‍ത്തി നില്‍ക്കുന്ന,  വാസ്തുശില്‍പ ഭംഗിയെഴുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ, വിസ്മയിപ്പിക്കുന്ന വഴിയോരക്കാഴ്ചകള്‍ക്കിടയിലൂടെ കാറില്‍ പോകവേ, സംവിധായകന്‍ പ്രമോദ് പറഞ്ഞു: ''സിനിമാ ഷൂട്ടിങ്ങിനായി നിര്‍മിച്ചതു പോലെയുണ്ട് ഈ നഗരം.''

ഒരു ഫിലിം സിറ്റിയില്‍ സെറ്റിട്ടിരിക്കുന്ന പോലെയുള്ള കെട്ടിടങ്ങള്‍, വൃത്തിയുള്ള തെരുവുകള്‍, റോഡുകള്‍, നിശ്ശബ്ദമായി പായുന്ന വാഹനങ്ങള്‍. ലണ്ടനില്‍ നിന്നു ന്യൂകാസിലേക്കുള്ള യാത്രയിലായിരുന്നു സംവിധായകരായ പ്രമോദ് പപ്പനും സംഘവും. ലണ്ടനില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന മുസാഫിര്‍ എന്ന ബിഗ് ബജറ്റ് മലയാള ചിത്രത്തിന്റെ ഒരു ലൊക്കേഷനില്‍ നിന്നു മറ്റൊന്നിലേക്കുള്ള യാത്ര. തൊട്ടു പിന്നില്‍ മറ്റൊരു കാറില്‍ റഹ്മാനും മംമ്തയും. 

നെടുമ്പാശേരി വിമാനത്താളത്തില്‍ നിന്നു ലണ്ടനിലേക്ക് വിമാനം കയറുമ്പോള്‍ സംവിധായകരായ പ്രമോദ് പപ്പന്റെ മനസില്‍ നിറയെ ആശങ്കകളായിരുന്നു. തങ്ങളെത്തുന്നതിന്റെ തൊട്ടുപിറ്റേന്നു തന്നെ റഹ്മാനെത്തും. അടുത്ത ദിവസം മംമ്തയും. ആര്‍ട്ടിസ്റ്റുകള്‍ വന്നുകഴിഞ്ഞാല്‍ പിന്നെ ലൊക്കേഷന്‍ കാണാന്‍ പോകാനൊന്നും സമയമില്ല. 

തിരക്കുകള്‍ക്കിയില്‍ നിന്നു ഏറെ ബുദ്ധിമുട്ടിയാണ് റഹ്മാനും മംമ്തയും മുസാഫിറിന്റെ ലണ്ടന്‍ ഷെഡ്യൂളിനു വേണ്ടി സമയം കണ്ടെത്തിയത്. അംജദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ വാമനന്റെ സെറ്റില്‍ നിന്ന കടമെടുത്ത കുറെ ദിവസങ്ങളാണ് റഹ്മാനുള്ളത്. മംമ്തയാണെങ്കില്‍ തെലുങ്കില്‍ നാഗാര്‍ജുനയ്ക്കൊപ്പം അഭിനയിക്കുന്ന ചിത്രത്തിന്റെ ചെറിയ ഇടവേളയില്‍ കിട്ടിയ ദിവസങ്ങളാണ് മുസാഫിറിനു നല്‍കിത്. ഇരുവരുടെയും ഒരു ദിവസം നഷ്ടപ്പെടുത്തി ലൊക്കേഷന്‍ കാണാന്‍ പോകുന്നത് നഷ്ടമാവും. അപരിചിതമായ ഒരു നഗത്തില്‍ പിന്നെയെങ്ങനെയാണ് ഷൂട്ടിങ് നടത്തുക? സംവിധായകര്‍ക്ക് ആശങ്കകള്‍ ഏറെയായിരുന്നു. പക്ഷേ, ഈ ആശങ്കകള്‍ ലണ്ടനിലെത്തുന്നതു വരെയെ ഉണ്ടായിരുന്നുള്ളു. 


ലണ്ടനിലെ ഹീത്രൂ വിമാനത്താളത്തില്‍ നിന്നു പുറത്തിറങ്ങി കാറില്‍ താമസസ്ഥലത്തേക്കു പോകവേ, സംവിധായരായ പ്രമോദ് പപ്പന്‍ പരസ്പരം പറഞ്ഞു. ''ലൊക്കേഷന്‍ കാണാന്‍ പേകേണ്ട കാര്യമൊന്നുമില്ല. നാളെ തന്നെ ഷൂട്ട് തുടങ്ങാം.''

എഴുന്നൂറും ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഗ്രെറ്റര്‍ ലണ്ടന്‍ നഗരത്തിലെ ഒരോ മുക്കും മൂലയും ക്യാമറയില്‍ പകര്‍ത്താവുന്ന വിധം സുന്ദരമാണ്. ഒരോന്നിനും പഴയും പുതുമയും ഇടകലര്‍ന്ന സൌന്ദര്യം. 
ലണ്ടനിലെ തെംസ് നദിക്കരയിലായിരുന്നു ആദ്യ ദിനഷൂട്ടിങ്. പിന്നീട് ഏതാണ്ട് രണ്ടാഴ്ചയോളെ ലണ്ടിനിലെയും സ്കോട്ട്ലന്‍ഡിലെയും ന്യൂകാസിലെയും അതിസുന്ദരമായ ലൊക്കേഷനുകളില്‍ മുസാഫിറിന്റെ ഷൂട്ടിങ് നടന്നു. മലയാളികള്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത, ഒരു മലയാള സിനിമയുടെയും ക്യാമറകള്‍ ഒപ്പിയെടുത്തിട്ടില്ലാത്ത സ്ഥലങ്ങളിലൂടെയുള്ള ഒരു സഞ്ചാരം കൂടിയാണ് മുസാഫിര്‍.

തടത്തില്‍ ഗ്രൂപ്പ് എംഡിയും 20 വര്‍ഷമായി ലണ്ടനിലുള്ള മലയാളിയുമായ ജോബി ജോര്‍ജ്, 16 വര്‍ഷമായി ലണ്ടനില്‍ ബിസിനസ് നടത്തുന്ന അലോഷ്യസ് തുടങ്ങിയവരാണ് ഷൂട്ടിങ്ങിനുള്ള സൌകര്യങ്ങളൊരുക്കി എപ്പോഴും കൂടെയുള്ളത്. ലണ്ടനില്‍ ഇവര്‍ക്കുള്ള പരിചയവും ബന്ധങ്ങളും സിനിമാചിത്രീകരണത്തിന് ഏറെ സഹായമാകുന്നുമുണ്ട്. ലണ്ടനില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായി യുവമലയാളി സംഘങ്ങളുമുണ്ട് എപ്പോഴും കൂടെ. 

റഹ്മാനും മംമ്തയുമായുള്ള ഒരു ലവ് സോങ്ങും മറ്റു  രണ്ടു ഗാനങ്ങളുമാണ് പ്രമോദ് പപ്പന്‍ ലണ്ടനില്‍ ഷൂട്ട് ചെയ്യുന്നത്. കൂടാതെ, റഹ്മാന്‍ അവതരിപ്പിക്കുന്ന ഹുമയൂണ്‍ എന്ന കഥാപാത്രത്തിന്റെ ചില ഫ്ളാഷ് ബാക്ക് സീനുകളുമുണ്ട്. RAHMAN IN HIS GOLDEN DAYS, A FIGHT WITH MOHANLAL

ഇഷ്ടമുള്ള സിനിമയെപ്പറ്റി റഹ്മാന്‍

പഴയ കഥ, പുതിയ കുപ്പി 

കണ്ടിട്ടുള്ളതില് വച്ചേറ്റം നല്ല സിനിമയേതെത് ആരെങ്കിലും ചോദിച്ചാല് ഉത്തരം പറയുക ബുദ്ധിമുട്ടാവും. ഏറ്റവും മികച്ചതെത് ഏത് സിനിമയെയാണു വിളിക്കാനാകുക.

ഞാന് നല്ലാരു സിനിമാ ആസ്വാദകനാണ്. സിനിമയില് അഭിനയിക്കുന്നതു പോലെ തന്ന സിനിമ കാണുന്നതും എനിക്കൊരു ഹരമാണ്. തിയറ്ററില് പോയി സിനിമ കാണുക ഇന്നത്തെ സാഹചര്യങ്ങളില് സാധ്യമല്ലങ്കില് കൂടി വീട്ടിലിരുത്, കിട്ടുന്ന ഒഴിവു സമയങ്ങളിലെല്ലാം ഞാന് സിനിമ കാണും.

മലയാള സിനിമകള് അങ്ങനെ കാണാറില്ല. അതിന്റെ സിഡികള് അങ്ങനെ കിട്ടാറില്ലാത്തതു തന്ന കാരണം. മാത്രമല്ല, മറ്റു രാജ്യങ്ങളിലെ സിനിമകളില് നിന്നാണ് നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുള്ളത്. നമ്മുടെ നാടിനു ശീലമില്ലാത്ത ചില ടേക്കിങ്ങ്സുകളും അവതരണവുമെ#ാക്കെ അത്തരം സിനിമകളില് കാണാം.

വിദേശ സിനിമകളുടെ സിഡികള് ഞാന് ഇടയ്ക്കിടെ വാങ്ങാറുണ്ട്. ലൈബ്രറിയില് നിന്നും സുഹൃത്തുക്കളുടെ കയ്യില് നിന്നുമൊക്കെ നല്ല സിനിമകളുടെ സിഡികള് കിട്ടും. അതെല്ലാം ഒന്നാന്നായി -ുതീര്ക്കും. ഷൂട്ടിങ്ങുള്ള ദിവസങ്ങളിലായാലും രാത്രി വൈകി ഒരു സിനി കണ്ടിട്ടേ കിടക്കൂ.

ഇപ്പോള് ഞാനഭിനയിക്കുന്നത് വാമനന് എന്നാരു തമിഴ് ചിത്രത്തിലാണ്. വ്യത്യസ്തമായ പ്രമേയമുള്ള നല്ലാരു സിനിമ. സുബ്രഹ്മണ്യപുരം എന്ന വര്ഷത്തെ സൂപ്പര്ഹിറ്റ് തമിഴ് ചിത്രത്തില് അഭിനയിച്ച ജയ് ചിത്രത്തില് എനിക്കൊപ്പം അഭിനയിക്കുന്നുണ്ട്. ജയ്യുടെ കയ്യില് നിത് 2004 ല് പുറത്തിറങ്ങിയ ഒരു ഹോളിവുഡ് റൊമാന്റിക് സിനിമയുടെ സിഡി കഴിഞ്ഞദിവസം കിട്ടി. ഇത് സിനിമ കണ്ടുതീര്ത്തു.

ഡേര്ട്ടി ഡാന്സിങ് - ഹവാനാ നൈറ്റ്സ് എന്നാണ് സിനിമയുടെ പേര്. വര്ഷങ്ങള്ക്കു മുന്പ് പുറത്തിറങ്ങിയ ഡേര്ട്ടി ഡാന്സിങ് എന്ന സൂപ്പര്ഹിറ്റ് സിനിമയുടെ പുതിയൊരു രൂപമാണിത്. അതേ കഥ. പക്ഷേ, കഥ നടക്കുന്ന പശ്ചാത്തലം മാത്രം മാറി. ആദ്യ സിനിമയില് അത് അമേരിക്കയായിരുന്നുവെങ്കില് ഇപ്പോഴത് ക്യൂബയായി. ക്യൂബന് വിപ്ളവത്തിന്റെ പശ്ചാത്തലം കൂടി നല്കിയപ്പോള് സിനിമ മറ്റൊന്നായി.

ക്യബന് വിപ്ളവം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടു മുന്പ് ക്യൂബയിലെത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണീ സിനിമ. 87ല് പുറത്തിറങ്ങിയ ആദ്യ സിനിമയില് നിത് പുതിയ സിനിമയ്ക്ക് എന്തെ#ാക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്നറിയാന് എനിക്ക് കൌതുകമുണ്ടായിരുന്നു. കഥ അമ്പതുകളുടെ അവസാനകാലത്തേക്കു മാറുകയും പശ്ചാത്തലത്തില് ഫിഡല് കാസ്ട്രോയും വിപ്ളവുമെ#ാക്കെ വരികയും ചെയ്തുവെങ്കിലും ഒരു റൊമാന്റിക് സിനിമയുടെ സൌന്ദര്യം നഷ്ടമായിട്ടില്ല.

ഞാന് പറയാന് തുടങ്ങിയത് -തില് വച്ചേറ്റം നല്ല സിനിമയെ കുറിച്ചാണ്. വര്ഷങ്ങള്ക്കു മുന്പു പുറത്തിറങ്ങിയ ക്ളാസിക് സിനിമകളുടെ പേരൊന്നുമല്ല ഞാന് പറയാന് പോകുന്നത്. അടുത്തകാലത്ത് -തും എന്ന ഏറ്റവും കൂടുതല് ത്രില്ലടിപ്പിച്ചതുമായ ഒരു ഹിന്ദി സിനിമ- റേസ്.

അനില് കപൂര്, സെയ്ഫ് അലി ഖാന്, അക്ഷയ് ഖന്ന തുടങ്ങിയവര് അഭിനയിച്ച ചിത്രം ശരിക്കും എന്ന അദ്ഭുതപ്പെടുത്തി. അതിന്റെ ടേക്കിങ്സും കഥ അവതരിപ്പിച്ചിരിക്കുന്ന രീതിയുമൊക്കെ ഏതൊരു ഹോളിവുഡ് സിനിമയെയും കവച്ചുവയ്ക്കും. ഒരോ ഷോട്ടിലും സസ്പെന്സ്. ഫാസ്റ് ടേക്കിങ്സ്. സെയ്ഫ് അലി ഖാനും അക്ഷയ് ഖന്നയുമൊക്കെ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നതും.

ലോകത്തിറങ്ങിയതില് വച്ചേറ്റം നല്ല സിനിമയാണ് റേസ് എന്നാന്നുമല്ല ഞാന് പറയുന്നത്. സിനിമ എന്ന വിസ്മയിപ്പിച്ചു എത് മാത്രമേ എനിക്കു പറയാനാവൂ. കാണികളെ എങ്ങനെയെ#ാക്കെ ഒരു സിനിമ സന്തോഷിപ്പിക്കുന്നുവോ അതിലാണ് കാര്യം. ഒരു സമ്പൂര് സിനിമയെത് അതിനെ വിളിക്കാനാവില്ല. പല പോരായ്മകളും ചിത്രത്തിനുണ്ടാവും. കഥ പറഞ്ഞ രീതിയോടും മസാലകളോടുമൊക്കെ എതിര്പ്പുള്ളവരുണ്ടാവും. ഒരു പ്രേക്ഷകനെന്ന നിലയില് എനിക്ക് അതൊന്നും അറിയേ- കാര്യമില്ല. ഒരു നിമിഷം പോലും താത്പര്യം നഷ്ടമാവാതെ എന്നിനെ കാഴ്ചക്കാരനെ സ്ക്രീനിനു മുന്നില് പിടിച്ചിരുത്താന് അതിന്റെ സംവിധായകര്ക്ക് കഴിഞ്ഞു എന്നതിലാണ് കാര്യം. അതിനെയാണ് ഞാന് മാനിക്കുന്നത്.

ബാസിഗര്, ഖിലാഡി തുടങ്ങിയ ബോളിവുഡ് ത്രില്ലറുകള് സംവിധാനം ചെയ്ത് അബ്ബാസ് മസ്താന് ടീമിന്റെ സിനിമയാണ് റേസും. പക്ഷേ, സിനിമകള്ക്കെ ാന്നുമില്ലാത്ത മറ്റെന്തൊക്കെയോ മേന്മകള് റേസിനുണ്ട്.

റേസിനെ പറ്റി പറഞ്ഞത് ബോളിവുഡ് സിനിമകള്ക്ക് ഉണ്ടായ ഗുണപരമായ മാറ്റത്തെക്കുറിച്ചു പറയാനാണ്. തമിഴ് സിനിമയില് വ്യത്യസ്തമായ പ്രമേയങ്ങളും അവതരണരീതിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട കുറെയധികം സിനിമ അടുത്തകാലത്ത് പുറത്തിറങ്ങി. പക്ഷേ, അതിനെക്കാളൊക്കെ അധികം മാറ്റങ്ങളുണ്ടാവുന്നത് ഹിന്ദിയിലാണെന്നാണ് എനിക്കു തോന്നുന്നത്.

ഒരു പത്തു വര്ഷം മുന്പു വരെ പുറത്തിറങ്ങിയിരുന്ന ഹിന്ദി സിനിമകളുമായി തട്ടിച്ചുനോക്കിയാല് ഇപ്പോഴത്തെ ചിത്രങ്ങള് ഏറെ മാറി. പ്രമേയങ്ങളിലെ വ്യത്യസ്തതയെക്കാള് അവതരണത്തിലെ വ്യത്യസ്തതയാണ് ബോളിവുഡ് സിനിമകളെ ഇപ്പോള് വിജയത്തിലെത്തിക്കുന്നതെത് എനിക്കു തോന്നുന്നു.

ആദ്യകാല ഹിന്ദി മസാലച്ചിത്രങ്ങളുടെ കഥയുമായി സാമ്യമുള്ള നിരവധി ചിത്രങ്ങള് ഇപ്പോഴും ഹിന്ദിയിലിറങ്ങുന്നുണ്ട്. പക്ഷേ, ഇന്ത്യയില് മറ്റൊരു ഭാഷയിലും ഉണ്ടാവാത്ത വിധമുള്ള പ്രസന്റേഷന് പഴയ കഥയ്ക്കു നല്കി പുതിയൊരു സിനിമയാക്കി മാറ്റിയെടുക്കുന്ന രീതി പ്രശംസനീയം തന്ന. പ്രമേയത്തിന്റെ കാര്യത്തിലായാലും വളരെ വ്യത്യസ്തമായ നിരവധി സിനിമകളും ഹിന്ദിയില് ഇറങ്ങുന്നുണ്ട്.

പഴയ വീഞ്ഞ് പുതിയ കുപ്പിയിലെത് പറഞ്ഞ് പരിഹസിക്കുന്നവരുണ്ടാകാം. പക്ഷേ, പുതിയ കുപ്പി സ്വര്ണം കൊണ്ടുള്ളതാണെങ്കിലോ.

എണ്പതുകളില് പുറത്തിറങ്ങിയ ഒരു സൂപ്പര്ഹിറ്റ് സിനിമയുടെ അതേ കഥ പുതിയൊരു രീതിയില് അവതരിപ്പിച്ച ഡേര്ട്ടി ഡാന്സിങ് എന്ന ഹോളിവുഡ് സിനിമയെപ്പറ്റി ഞാനാദ്യം പറഞ്ഞത് കഥയെക്കാള് പ്രധാനമാണ് കഥ പറയുന്ന രീതി എന്ന ബോളിവുഡിന്റെ പുതിയ വിജയമന്ത്രം മനസിലാക്കി തരാനാണ്.

ഇപ്പോള് ഞാനഭിനയിക്കുന്ന വാമനന് എന്ന തമിഴ് സിനിമയും ഒരു വ്യത്യസ്തമായ പ്രമേയമാണ് പുതിയൊരു അവതരണശൈലിയില് പകര്ത്തുന്നത്. സംവിധായകന് അഹമദ് സിനിമയുടെ കഥ പറഞ്ഞതു കേട്ടപ്പോള് തന്ന ഞാന് ആവേശഭരിതനായി. ലക്ഷ്മി റായിയും ഉര്വശിയുമൊക്കെ ചിത്രത്തില് അഭിനയിക്കുന്നുണ്ട്.

 (തുടരും)

Related Posts Plugin for WordPress, Blogger...