musafir london diary - part one


പ്രണയവിമാനത്തിലേറി
മുസാഫിര്‍ ലണ്ടനില്‍

ലണ്ടന്‍ നഗരം. 
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം; ചരിത്രത്തിന്റെ അക്ഷയഖനി. 
തലയുയര്‍ത്തി നില്‍ക്കുന്ന,  വാസ്തുശില്‍പ ഭംഗിയെഴുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ, വിസ്മയിപ്പിക്കുന്ന വഴിയോരക്കാഴ്ചകള്‍ക്കിടയിലൂടെ കാറില്‍ പോകവേ, സംവിധായകന്‍ പ്രമോദ് പറഞ്ഞു: ''സിനിമാ ഷൂട്ടിങ്ങിനായി നിര്‍മിച്ചതു പോലെയുണ്ട് ഈ നഗരം.''

ഒരു ഫിലിം സിറ്റിയില്‍ സെറ്റിട്ടിരിക്കുന്ന പോലെയുള്ള കെട്ടിടങ്ങള്‍, വൃത്തിയുള്ള തെരുവുകള്‍, റോഡുകള്‍, നിശ്ശബ്ദമായി പായുന്ന വാഹനങ്ങള്‍. ലണ്ടനില്‍ നിന്നു ന്യൂകാസിലേക്കുള്ള യാത്രയിലായിരുന്നു സംവിധായകരായ പ്രമോദ് പപ്പനും സംഘവും. ലണ്ടനില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന മുസാഫിര്‍ എന്ന ബിഗ് ബജറ്റ് മലയാള ചിത്രത്തിന്റെ ഒരു ലൊക്കേഷനില്‍ നിന്നു മറ്റൊന്നിലേക്കുള്ള യാത്ര. തൊട്ടു പിന്നില്‍ മറ്റൊരു കാറില്‍ റഹ്മാനും മംമ്തയും. 

നെടുമ്പാശേരി വിമാനത്താളത്തില്‍ നിന്നു ലണ്ടനിലേക്ക് വിമാനം കയറുമ്പോള്‍ സംവിധായകരായ പ്രമോദ് പപ്പന്റെ മനസില്‍ നിറയെ ആശങ്കകളായിരുന്നു. തങ്ങളെത്തുന്നതിന്റെ തൊട്ടുപിറ്റേന്നു തന്നെ റഹ്മാനെത്തും. അടുത്ത ദിവസം മംമ്തയും. ആര്‍ട്ടിസ്റ്റുകള്‍ വന്നുകഴിഞ്ഞാല്‍ പിന്നെ ലൊക്കേഷന്‍ കാണാന്‍ പോകാനൊന്നും സമയമില്ല. 

തിരക്കുകള്‍ക്കിയില്‍ നിന്നു ഏറെ ബുദ്ധിമുട്ടിയാണ് റഹ്മാനും മംമ്തയും മുസാഫിറിന്റെ ലണ്ടന്‍ ഷെഡ്യൂളിനു വേണ്ടി സമയം കണ്ടെത്തിയത്. അംജദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ വാമനന്റെ സെറ്റില്‍ നിന്ന കടമെടുത്ത കുറെ ദിവസങ്ങളാണ് റഹ്മാനുള്ളത്. മംമ്തയാണെങ്കില്‍ തെലുങ്കില്‍ നാഗാര്‍ജുനയ്ക്കൊപ്പം അഭിനയിക്കുന്ന ചിത്രത്തിന്റെ ചെറിയ ഇടവേളയില്‍ കിട്ടിയ ദിവസങ്ങളാണ് മുസാഫിറിനു നല്‍കിത്. ഇരുവരുടെയും ഒരു ദിവസം നഷ്ടപ്പെടുത്തി ലൊക്കേഷന്‍ കാണാന്‍ പോകുന്നത് നഷ്ടമാവും. അപരിചിതമായ ഒരു നഗത്തില്‍ പിന്നെയെങ്ങനെയാണ് ഷൂട്ടിങ് നടത്തുക? സംവിധായകര്‍ക്ക് ആശങ്കകള്‍ ഏറെയായിരുന്നു. പക്ഷേ, ഈ ആശങ്കകള്‍ ലണ്ടനിലെത്തുന്നതു വരെയെ ഉണ്ടായിരുന്നുള്ളു. 


ലണ്ടനിലെ ഹീത്രൂ വിമാനത്താളത്തില്‍ നിന്നു പുറത്തിറങ്ങി കാറില്‍ താമസസ്ഥലത്തേക്കു പോകവേ, സംവിധായരായ പ്രമോദ് പപ്പന്‍ പരസ്പരം പറഞ്ഞു. ''ലൊക്കേഷന്‍ കാണാന്‍ പേകേണ്ട കാര്യമൊന്നുമില്ല. നാളെ തന്നെ ഷൂട്ട് തുടങ്ങാം.''

എഴുന്നൂറും ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഗ്രെറ്റര്‍ ലണ്ടന്‍ നഗരത്തിലെ ഒരോ മുക്കും മൂലയും ക്യാമറയില്‍ പകര്‍ത്താവുന്ന വിധം സുന്ദരമാണ്. ഒരോന്നിനും പഴയും പുതുമയും ഇടകലര്‍ന്ന സൌന്ദര്യം. 
ലണ്ടനിലെ തെംസ് നദിക്കരയിലായിരുന്നു ആദ്യ ദിനഷൂട്ടിങ്. പിന്നീട് ഏതാണ്ട് രണ്ടാഴ്ചയോളെ ലണ്ടിനിലെയും സ്കോട്ട്ലന്‍ഡിലെയും ന്യൂകാസിലെയും അതിസുന്ദരമായ ലൊക്കേഷനുകളില്‍ മുസാഫിറിന്റെ ഷൂട്ടിങ് നടന്നു. മലയാളികള്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത, ഒരു മലയാള സിനിമയുടെയും ക്യാമറകള്‍ ഒപ്പിയെടുത്തിട്ടില്ലാത്ത സ്ഥലങ്ങളിലൂടെയുള്ള ഒരു സഞ്ചാരം കൂടിയാണ് മുസാഫിര്‍.

തടത്തില്‍ ഗ്രൂപ്പ് എംഡിയും 20 വര്‍ഷമായി ലണ്ടനിലുള്ള മലയാളിയുമായ ജോബി ജോര്‍ജ്, 16 വര്‍ഷമായി ലണ്ടനില്‍ ബിസിനസ് നടത്തുന്ന അലോഷ്യസ് തുടങ്ങിയവരാണ് ഷൂട്ടിങ്ങിനുള്ള സൌകര്യങ്ങളൊരുക്കി എപ്പോഴും കൂടെയുള്ളത്. ലണ്ടനില്‍ ഇവര്‍ക്കുള്ള പരിചയവും ബന്ധങ്ങളും സിനിമാചിത്രീകരണത്തിന് ഏറെ സഹായമാകുന്നുമുണ്ട്. ലണ്ടനില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായി യുവമലയാളി സംഘങ്ങളുമുണ്ട് എപ്പോഴും കൂടെ. 

റഹ്മാനും മംമ്തയുമായുള്ള ഒരു ലവ് സോങ്ങും മറ്റു  രണ്ടു ഗാനങ്ങളുമാണ് പ്രമോദ് പപ്പന്‍ ലണ്ടനില്‍ ഷൂട്ട് ചെയ്യുന്നത്. കൂടാതെ, റഹ്മാന്‍ അവതരിപ്പിക്കുന്ന ഹുമയൂണ്‍ എന്ന കഥാപാത്രത്തിന്റെ ചില ഫ്ളാഷ് ബാക്ക് സീനുകളുമുണ്ട്. 



2 comments:

  1. ലണ്ടനിലെ തെംസ് നദിക്കരയിലായിരുന്നു ആദ്യ ദിനഷൂട്ടിങ്. പിന്നീട് ഏതാണ്ട് രണ്ടാഴ്ചയോളെ ലണ്ടിനിലെയും സ്കോട്ട്ലന്‍ഡിലെയും ന്യൂകാസിലെയും അതിസുന്ദരമായ ലൊക്കേഷനുകളില്‍ മുസാഫിറിന്റെ ഷൂട്ടിങ് നടന്നു. മലയാളികള്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത, ഒരു മലയാള സിനിമയുടെയും ക്യാമറകള്‍ ഒപ്പിയെടുത്തിട്ടില്ലാത്ത സ്ഥലങ്ങളിലൂടെയുള്ള ഒരു സഞ്ചാരം കൂടിയാണ് മുസാഫിര്‍

    ReplyDelete
  2. This film will be an another turning point of Mr. Rahman. he will reign Malayalam industry after musafir as a Lead actor. Best of luck, Pramod Pappan & Rahman.
    asifali

    ReplyDelete

Related Posts Plugin for WordPress, Blogger...