റഹ്മാന്‍ വീണ്ടും തിരക്കുകളുടെ ലോകത്ത്

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയ റഹ്മാന്‍, തന്റെ പ്രതാപകാലത്തെ തിരക്കുകളിലേക്ക് മടങ്ങുന്നു. ഫെബ്രുവരി ആദ്യം ഷൂട്ടിങ് തുടങ്ങുന്ന 'സസ്പെന്‍സ്' മുതല്‍ തുടര്‍ച്ചായി മൂന്നു മലയാള ചിത്രങ്ങളാണ് റഹ്മാന്റെയായി ഒരുങ്ങുന്നത്. ഇതില്‍, രണ്ടു ചിത്രങ്ങള്‍ പൂര്‍ണമായും വിദേശരാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും വിദേശത്ത് ഷൂട്ട് ചെയ്യാന്‍ മടിക്കുമ്പോള്‍ റഹ്മാന്റെ രണ്ടു ചിത്രങ്ങള്‍ മലയാളത്തില്‍ അങ്ങനെയൊന്നും കാണാത്ത രാജ്യങ്ങളിലേക്കു പോകുന്നത് വലിയ കാര്യം തന്നെ. തമിഴ് ചിത്രങ്ങളെപ്പോലെ മലയാളത്തിലും വിദേശരാജ്യങ്ങളിലെ ഷൂട്ടിങ് പതിവായി മാറുന്നതിലേക്കാണ് ഈ രണ്ടു റഹ്മാന്‍ ചിത്രങ്ങളും വിരല്‍ ചൂണ്ടുന്നത്.

വിജി തമ്പി സംവിധാനം ചെയ്യുന്ന 'സസ്പെന്‍സ്' കൊച്ചിയില്‍ ഫെബ്രുവരി 10 മുതല്‍ തുടങ്ങുകയാണ്. കുറെ ഭാ•ങ്ങള്‍ മാത്രം കേരളത്തില്‍ ചിത്രീകരിച്ച ശേഷം ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് ലൊക്കേഷന്‍ മാറുകയാണ്. ബാലയാണ് ഈ ചിത്രത്തിലെ മറ്റൊരു താരം.

ദുബായ്, സൈപ്രസ്, ലണ്ടന്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന മുസാഫിര്‍ 100 ശതമാനവും വിദേശത്തു ചിത്രീകരിക്കുന്ന സിനിമയായിരിക്കും. ഈ ചിത്രത്തിലും റഹ്മാനൊപ്പം ബാലയുണ്ട്. മംമ്തയാണ് ചിത്രത്തിലെ നായിക. റഹ്മാനും മംമ്തയും ചേര്‍ന്നുള്ള തകര്‍പ്പന്‍ നൃത്തരം•ങ്ങള്‍ വിദേശപശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്യുന്നത് ഒരു പുതിയ അനുഭവമായിരിക്കും.

9 comments:

 1. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും വിദേശത്ത് ഷൂട്ട് ചെയ്യാന്‍ മടിക്കുമ്പോള്‍ റഹ്മാന്റെ രണ്ടു ചിത്രങ്ങള്‍ മലയാളത്തില്‍ അങ്ങനെയൊന്നും കാണാത്ത രാജ്യങ്ങളിലേക്കു പോകുന്നത് വലിയ കാര്യം തന്നെ.

  ReplyDelete
 2. ഒരുകാലത്ത് തരങ്കം സ്രിഷ്ടിച്ച ഈ റഹുമാന്‍ പുതിയ രൂപത്തില്‍ പുതിയഭാവത്തില്‍ എല്ലാ നന്മകളും നേരുന്നൂ

  ReplyDelete
 3. സൂപ്പര്‍ ആയി തിരിച്ചുവരാന്‍ റഹ്മാനു എല്ലാ ഭാവുകങ്ങളും.

  ReplyDelete
 4. റഹ്മാനും മംമ്തയും ചേര്‍ന്നുള്ള തകര്‍പ്പന്‍ നൃത്തരം•ങ്ങള്‍ വിദേശപശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്യുന്നത് ഒരു പുതിയ അനുഭവമായിരിക്കും.

  ReplyDelete
 5. വിജിതമ്പിസാറിന്റെ 'സസ്‌പെന്‍‌സ്' പടത്തില്‍ ഒരു വേഷം മിക്കവാറും എനിക്കും ചെയ്യാന്‍ ഭാഗ്യം ലഭിച്ചേക്കും എന്നറിഞ്ഞു. അങ്ങിനെയാണെങ്കില്‍ ഒരേ നാട്ടുകാരനും കുടുംബസുഹൃത്തുമായ റഹ്മാനുമൊത്ത് ഒരു സിനിമയില്‍ അഭിനയിക്കാന്‍ കിട്ടുന്ന അസുലഭമുഹൂര്‍ത്തമാണ്‌ എനിക്ക് ലഭിക്കുക.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. മലയാളത്തിലേക്കു തിരിച്ചെത്തിയ റഹ്മാന്‍, തന്റെ പ്രതാപകാലത്തെ തിരക്കുകളിലേക്ക് മടങ്ങുന്നു.

  ReplyDelete
 9. സൂപ്പര്‍ ആയി തിരിച്ചുവരാന്‍ റഹ്മാനു എല്ലാ ഭാവുകങ്ങളും.

  ReplyDelete

Related Posts Plugin for WordPress, Blogger...