റഹ്മാന്റെ അനുഭവക്കുറിപ്പുകള്‍

രാഷ്ട്രദീപിക സിനിമയില്‍ വരുന്ന റഹ്മാന്റെ അനുഭവക്കുറിപ്പുകള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നു. അടുത്തകാലത്ത് ദീപിക പ്രസിദ്ധീകരിച്ച ആത്മകഥാക്കുറിപ്പുകളില്‍ വച്ച് ഏറ്റവും ശ്രദ്ധേയമായത് റഹ്മാന്റെ 'കളിയും ചിരിയും ഇത്തിരി കാര്യങ്ങളും' എന്ന ഈ കുറിപ്പുകളാണ്.
റഹ്മാന്‍ തന്റെ സിനിമാ ജീവിതത്തിലെ പല സംഭവങ്ങളും ഇതുവരെ കഴിഞ്ഞ 15 ലക്കങ്ങളിലായി അവതരിപ്പിച്ചു. രോഹിണി, ശോഭന, നദിയാ മൊയ്തു എന്നിവരുമായുള്ള ബന്ധം, കോളജിലെ ആദ്യ പ്രണയം, ഭാര്യ മെഹ്റുന്നിസയെ കണ്ടു മുട്ടിയത്, പത്മാരാജന്‍, ഭരതന്‍ തുടങ്ങിയ ഗുരുസ്ഥാനീയ സംവിധായകാരുമായുള്ള അടുപ്പം, മമ്മൂട്ടിയുമായുള്ള സഹോദരതുല്യബന്ധം, ശിവാജി ഗണേശനൊപ്പം അഭിനയിച്ച കഥ അങ്ങനെ പലതും....
ഇനിയും ഏറെ കഥകള വരാനിരിക്കുന്നു.

രാഷ്ട്രദീപിക സിനിമയില്‍ അതു വായിക്കാന്‍ കഴിയാതെ പോയവര്‍ക്കായി ഇവിടെ ആ കുറിപ്പുകള്‍ വീണ്ടും; ആദ്യ ലക്കം മുതല്‍...

1 comment:

  1. രാഷ്ട്രദീപിക സിനിമയില്‍ വരുന്ന റഹ്മാന്റെ അനുഭവക്കുറിപ്പുകള്‍ ഇവിടെ വായിക്കുക.

    ReplyDelete

Related Posts Plugin for WordPress, Blogger...