musafir london diary - part 2

താടി നല്‍കിയ രൂപമാറ്റം

ഭാര്യാസഹോദരന്‍ സദത്തിനൊപ്പമാണ് റഹ്മാന്‍ വന്നത്. വര്‍ഷങ്ങളായി ലണ്ടനിലുള്ള സദത്താണ് ഹീത്രൂ വിമാനത്താളവത്തില്‍ കാറുമായി ചെന്ന് റഹ്മാനെ സ്വീകരിച്ചത്. അധികം സമയം വിശ്രമത്തിനു നല്‍കാതെ സദത്തിന്റെ വീട്ടില്‍ നിന്നു റഹ്മാന്‍ നേരെ ലൊക്കേഷനിലേക്കെത്തി. 

എ.ആര്‍. റഹ്മാന്റെ ലണ്ടനിലെ വീട്ടിലാണ് ഇനിയുള്ള ദിവസങ്ങളില്‍ റഹ്മാന്‍ താമസിക്കുന്നത്. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായി എ.ആര്‍. റഹ്മാന്‍ ലണ്ടനിലെത്തുമ്പോള്‍ മാത്രം താമസിക്കുന്ന വീടാണിത്. ലണ്ടനില്‍ ഏറെ പ്രശസ്തനാണ് എ.ആര്‍. റഹ്മാന്‍. ബോളിവുഡ് സിനിമകള്‍ക്കും അതിലെ റഹ്മാന്റെ ഗാനങ്ങള്‍ക്കും നല്ല മാര്‍ക്കാറ്റാണിവിടെ. സിംഫണി അവതിരിപ്പിക്കുകയൊക്കെ ചെയ്തതോടെ എ.ആറിനെ അറിയാത്തവരായി ആരുമില്ലെന്നുതന്നെ പറയാം. 

നടന്‍ റഹ്മാന്‍ ലണ്ടനിലെത്തിയെന്നറിഞ്ഞപ്പോള്‍ തന്നെ ബിബിസി റേഡിയോയില്‍ നിന്നു കോള്‍ വന്നു. ലണ്ടന്‍കാരനായ ബിബിസിയുടെ പ്രൊഡ്യൂസര്‍. എ.ആര്‍. റഹ്മാനെ ഒരിക്കല്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്.. ബന്ധുവായ നടന്‍ റഹ്മാനെ കുറിച്ച് എ.ആര്‍. റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. ബിബിസിക്കു വേണ്ടി ഒരു അഭിമുഖം വേണം. ലണ്ടനില്‍ നിന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസം  ബിബിസി സായിപ്പ് അപ്പോള്‍ തന്നെ റഹ്മാനില്‍ നിന്നു അഭിമുഖത്തിനായി വാങ്ങി. 

മുസാഫിറിലെ റഹ്മാന്റെ കഥാപാത്രവും സംഗീതത്തെ ഏറെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്. ഒരു സിംഫണി അവതരിപ്പിക്കുന്നതു സ്വപ്നം കണ്ടു നടക്കുന്ന ഒരു യുവാവ്. വ്യവസായ പ്രമുഖയായ അനു എന്ന പെണ്‍കുട്ടിയുമായുള്ള അടുപ്പം തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ഉപയോഗിക്കാനുള്ള ശ്രമമാണ് ഹുമയൂണ്‍ നടത്തുന്നത്. 

പിക്കാഡ്ലി സര്‍ക്കസ് സ്ട്രീറ്റില്‍ വച്ചാണ് റഹ്മാന്റെ ലണ്ടനിലെ ആദ്യ ഷ്ോടുകള്‍ പ്രമോദ് പപ്പന്‍ പകര്‍ത്തിയത്. പുതിയൊരു രൂപത്തിലാണ് റഹ്മാന്‍ ലണ്ടനിലെത്തിയത്.. വൃത്തിയായി അലങ്കരിച്ച താടിയും മീശയും. ഹെയര്‍സ്റ്റൈലിനുമുണ്ട് പുതിയൊരു ശൈലി. ഒരു അറബി രാജകുമാരന്റെ പകിട്ട്. 

മുസാഫിറിലെ ഹുമയൂണ്‍ എന്ന കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്കിലുള്ള ചില സീനുകള്‍ക്കു വേണ്ടി പ്രമോദ് പപ്പന്റെ ആവശ്യപ്രകാരം റഹ്മാന്‍ രൂപമാറ്റം വരുത്തിയതാണ്. ആദ്യ രണ്ടു ദിവസം ഈ സീനുകള്‍ എടുത്തശേഷം താടിവടിച്ച് യഥാര്‍ഥ രൂപത്തിലേക്ക് വരണം. 

ഇനി ഗാനരംഗങ്ങളാണ് പകര്‍ത്താനുള്ളത്. ശരിക്കും ഒരു മ്യൂസിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന സിനിമയാണ് മുസാഫിര്‍. ആക്ഷനൊപ്പം റൊമാന്‍സിനും സംഗീതത്തിനം ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗാനങ്ങളുണ്ട്. എം.ജി. രാധാകൃഷ്ണന്‍, ഒൌസേപ്പച്ചന്‍, ഷഹ്ബാസ് അമന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ അഞ്ചു ഗാനങ്ങളും ഒരുക്കുന്നത്. സിനിമയുടെ നിര്‍മാതാവു കൂടിയായ സുനീര്‍ ഹംസയാണ് ഗാനരചയിതാവ്. 

''കൈവള തട്ടല്ലേ, കരിമിഴി പൂട്ടല്ലേ, 
താരം നിന്റെ നിഴല്‍ വരച്ചോട്ടെ''  എന്നു തുടങ്ങുന്ന ഒസേപ്പച്ചന്‍ ഈണം നല്‍കിയ സുന്ദരഗാനമാണ് ചിത്രത്തിലെ ലൈംലൈറ്റ്. പെട്ടെന്നു ഹിറ്റായേക്കാവുന്ന കാര്‍ത്തിക് ആലപിച്ച ഈ ഗാനം റഹ്മാനും മംമ്തയും ചേര്‍ന്നുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് സംവിധായകര്‍ അവതരിപ്പിക്കുന്നത്. 

മംമ്ത ലൊക്കേഷനിലെത്തിയതോടെ ഈ ഗാനരംഗത്തിന്റെ ചിത്രീകരണം പ്രമോദ് പപ്പന്‍ തുടങ്ങി. ഐഡിയ സ്റ്റൈര്‍ സിങ്ങറിലൂടെ പ്രശസ്തനായ  അബ്ബാസാണ് മുസാഫിറിന്റെ കൊറിയോഗ്രാഫര്‍. 

ന്യൂകാസിലെ വിറ്റ്ലിബേ ബീച്ചില്‍ നിന്നായിരുന്നു പാട്ടിന്റെ ഷോട്ടുകള്‍ പകര്‍ത്തിയത്. മലയാളത്തിലുള്ള ഇമ്പമുള്ള പാട്ട് പശ്ചാത്തലമാക്കി രണ്ടു യുവമിഥുനങ്ങള്‍ നൃത്തം ചവിട്ടുന്നതു കാണാന്‍ വിദേശികളടക്കം കുറെയേറെ കാണികള്‍ തടിച്ചുകൂടി. റഹ്മാനെയും മംമ്തയെയും പരിചയമുള്ള ഇന്ത്യക്കാരായ കാഴ്ചക്കാര്‍ ഇരുവര്‍ക്കുമൊപ്പം ഫോട്ടോയെടുക്കാനും മല്‍സരിച്ചു.

പുതുമയുള്ള ചുവടുകളാണ് അബ്ബാസ് ഗാനരംഗത്തിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്. മികച്ച നര്‍ത്തകരായ റഹ്മാനും മംമ്തയും ആ ചുവടുകള്‍ക്കൊപ്പം പിഴവുകള്‍ കൂടാതെ ചുവടുവച്ചു. ഇരുവരും അവരുടേതായ ആശയങ്ങളും അവതരിപ്പിച്ചു. 

സൌത്ത് ഷീല്‍ഡ് പാര്‍ക്കിലെ ഇലപൊഴിയുന്ന മരങ്ങള്‍ക്കിടയിലായിരുന്നു പിറ്റേന്ന് പ്രമോദ് പപ്പന്‍ പാട്ടിന്റെ ഷൂട്ടിങ് നടത്തിയത്. എപ്പോഴും കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന പൈന്‍, പോസ്ളാര്‍ മരങ്ങളും മഞ്ഞ മരങ്ങളും ഏറെയുണ്ടിവിടെ. 

സൌത്ത് ഷീല്‍ഡ് ബേ, നോര്‍ത്ത് ഷീല്‍ഡ് ലൈറ്റ് ഹൌസ്, ഏഞ്ചല്‍ ഒാഫ് നോര്‍ത്ത്, ടെന്‍ മൌത്ത് ഫെറി തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായി ഗാനരംഗത്തിന്റെ ഷൂട്ടിങ് പ്രമോദ് പപ്പന്‍ പൂര്‍ത്തിയാക്കി. 

ചരിത്രമൊഴുകുന്ന തെംസ് നദിക്കരയിലായിരുന്നു പിറ്റേന്ന് മുസാഫിര്‍ ടീം എത്തിയത്. 





2 comments:

  1. എ.ആര്‍. റഹ്മാന്റെ ലണ്ടനിലെ വീട്ടിലാണ് ഇനിയുള്ള ദിവസങ്ങളില്‍ റഹ്മാന്‍ താമസിക്കുന്നത്. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായി എ.ആര്‍. റഹ്മാന്‍ ലണ്ടനിലെത്തുമ്പോള്‍ മാത്രം താമസിക്കുന്ന വീടാണിത്. ലണ്ടനില്‍ ഏറെ പ്രശസ്തനാണ് എ.ആര്‍. റഹ്മാന്‍. ബോളിവുഡ് സിനിമകള്‍ക്കും അതിലെ റഹ്മാന്റെ ഗാനങ്ങള്‍ക്കും നല്ല മാര്‍ക്കാറ്റാണിവിടെ.

    ReplyDelete
  2. Rahman looks very handsom. He is hert throb not only for girls but also gents. This London photo is very attracting. Hope a good dance will be in this film with new steps with colorful styles. When will be a malayalam film can expect with both Rahman? We need a film with AR,s music.

    College students

    ReplyDelete

Related Posts Plugin for WordPress, Blogger...